സുരക്ഷാ പരിശോധന തുടരുന്നു: അബു ഫുൈതറയിൽ നിരവധി നിയമലംഘനങ്ങൾ
കുവൈത്ത് സിറ്റി: നിയമലംഘകരെ ലക്ഷ്യമിട്ട് മുബാറക് അൽ കബീർ ഗവർണറേറ്റിലെ അബു ഫുതൈറ ക്രാഫ്റ്റ്സ് ഏരിയയിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന. കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുള്ള 22 പേരെയും റസിഡൻസി നിയമം ലംഘിച്ച ആറുപേരെയും വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ ആറുപേരെയും അറസ്റ്റ് ചെയ്തു. ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്, കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ 189 ഗതാഗത നിയമലംഘനങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റിയുടെ 42 നിയമലംഘനങ്ങളും കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളിൽ 37 എണ്ണത്തിൽ സ്റ്റിക്കറുകൾ പതിക്കുകയും വാണിജ്യ-വ്യവസായ മന്ത്രാലയം 34 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ 16 നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘകർക്കും പിടികിട്ടേണ്ടവരായ വ്യക്തികൾക്കുമെതിരെ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.