കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കുറഞ്ഞ വിലയിൽ പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഏഴാമത്. ആഗോള ഇന്ധന വില ട്രാക്കറായ ഗ്ലോബൽ പെട്രോൾ പ്രൈസസ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 170 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയതിലാണ് കുവൈത്ത് ആദ്യ പത്തിൽ ഇടം പിടിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരങ്ങളിൽ ഒന്ന് കുവൈത്തിന് സ്വന്തമായുണ്ട്. ഇത് രാജ്യത്ത് സമൃദ്ധവും കുറഞ്ഞ ചെലവിലുമുള്ള ഇന്ധന ഉൽപാദനത്തിന് സഹായിക്കുന്നു. കൂടാതെ സർക്കാർ ഇന്ധനത്തിന് വലിയ തോതിലുള്ള സബ്സിഡിയും സർക്കാർ നൽകുന്നു. സ്വദേശികൾക്കും വിദേശികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നു.
ഉയർന്ന ഇന്ധന നികുതി ചുമത്തി വരുമാനം നേടുന്ന മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്, കുവൈത്തിൽ ഇന്ധന നികുതി വളരെ കുറവാണ്. കുറഞ്ഞ വിലക്ക് ഇന്ധനം ലഭിക്കുന്ന പത്ത് രാജ്യങ്ങൾ യഥാക്രമം ഇറാൻ, ലിബിയ, വെനസ്വേല, അംഗോള, ഈജിപ്ത്, അൾജീരിയ, കുവൈത്ത്, തുർക്മെനിസ്ഥാൻ, മലേഷ്യ, കസാകിസ്ഥാൻ എന്നിവയാണ്. പെട്രോളിനായി ഏറ്റവും കൂടിയ തുക ചെലവാക്കേണ്ട പത്തുരാജ്യങ്ങൾ ഹോങ്കോങ്, ഐസ്ലാൻഡ്, മൊണോകോ, നെതർലൻഡ്സ്, ലിച്റ്റെൻസ്റ്റൈൻ, നോർവേ, ഡെന്മാർക്, സ്വിറ്റ്സർലൻഡ്, ഗ്രീസ്, ഇറ്റലി എന്നിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.