Posted On
date_range Updated On
date_range എഫ്.െഎ.ആർ സിനിമക്ക് കുവൈത്തിൽ വിലക്ക്
കുവൈത്ത് സിറ്റി: മനു ആനന്ദ് സംവിധാനം ചെയ്ത് വിഷ്ണു വിശാൽ നായകനായ എഫ്.െഎ.ആർ എന്ന ഇന്ത്യൻ സിനിമക്ക് കുവൈത്തിൽ വിലക്ക്. ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളിലും ഇൗ തമിഴ് സിനിമക്ക് വിലക്കുണ്ട്. അധികൃതർ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് നിർമാതാക്കൾ പറഞ്ഞു. ഗൗതം വാസുദേവ മേനോൻ, മഞ്ജിമ മോഹൻ, റൈസ വിൽസൻ, റെബ മോണിക്ക ജോൺ തുടങ്ങിയവരും വേഷമിട്ട ത്രില്ലർ സിനിമ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രമേയം ആണ് കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.