അനിൽ ചാക്കോ, പ്രദീപ് മണിമലേത്, റിന്റോ എബ്രഹാം
റാന്നി പ്രവാസി സംഘം കുവൈത്ത് വാർഷിക യോഗവും യാത്രയയപ്പും
കുവൈത്ത് സിറ്റി: റാന്നി പ്രവാസി സംഘം കുവൈത്ത് വാർഷിക പൊതുയോഗം അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ജിജി ചാലുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിനു കണ്ണാടിക്കൽ വാർഷിക റിപ്പോർട്ടും ട്രഷറർ അനീഷ് ചെറുകര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ജിനു കൊന്നക്കലിന് റാന്നി കോളജ് അലൂമിനിയുമായി ചേർന്ന് യോഗത്തിൽ യാത്രയയപ്പ് നൽകി. കൂട്ടായ്മയുടെ മെമന്റോയും കൈമാറി. പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ: അനിൽ ചാക്കോ തോമ്പുമണ്ണിൽ (പ്രസി), ജോൺ സേവ്യർ, അനീഷ് ചെറുകര (വൈ.പ്രസി), പ്രദീപ് മണിമലേത് (ജന.സെക്ര), ഷിജോ തോമസ് (ജോ.സെക്ര), സിമി പ്രദീപ് (വനിത സെക്ര), റിന്റോ എബ്രഹാം (ട്രഷ), ഫിലിപ്പ് വർഗീസ് (ജോ.ട്രഷ), ജോർജ് വർഗീസ് (ജന.കൺ), റിനു കണ്ണാടിക്കൽ (ജോ.കൺ), ടോണി പോത്തൻ, ഷിബു സാമുവേൽ (ഓഡിറ്റേഴ്സ്), അഡ്വ. പ്രമോദ് നാരായൺ എം.ൽ.എ, ജിജി ചാലുപറമ്പിൽ (രക്ഷാധികാരികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.