കുവൈത്തിൽ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുന്ന് പേര്‍ക്ക് കോ​വി​ഡ്​ -19 കൊ​റോ​ണ വൈ​റ​സ് ബാധ​ സ്ഥിരീകരിച്ചു. ആരോഗ്യമന്ത ്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നു കഴിഞ്ഞ ദിവസം തിരിച്ചെത്തിയ മുന്ന് പേരിലാണ് വൈറസ് ബാധയുടെ അടയാളങ്ങള്‍ കണ്ടെത്തിയതെന്നു കുവൈത്ത് വാര്‍ത്ത ഏജന്‍സി കൂന റിപ്പോര്‍ട്ടു ചെയ്തു.

മുന്ന് പേരില്‍ ഒരാള്‍ 53 വയസ്സുള്ള കുവൈത്ത് പൗരനാണ്. മറ്റു രണ്ടു പേരില്‍ ഒരു സൗദി വംശജനും ബിദൂനിയും ഉള്‍പ്പെടും. ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും രോഗലക്ഷണങ്ങളുടെ പ്രാരംഭ സുചനകള്‍ മാത്രമാണ് ഇവരില്‍ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Kuwait announces three coronavirus infections-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.