ജി.സി.സി പ്രവാസികൾക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ജി.സി.സി പ്രവാസികൾക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് കുവൈത്ത്. ഏതെങ്കിലും ജി.സി.സി രാജ്യങ്ങളിൽ കുറഞ്ഞത് ആറുമാസത്തെ സാധുവായ റെസിഡൻസി പെർമിറ്റ് കൈവശമുള്ളവർക്ക് കുവൈത്തിൽ പ്രവേശിക്കുന്ന സമയത്ത് ടൂറിസ്റ്റ് വിസ നേടാം.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചു. പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും യാത്ര സൗകര്യപ്പെടുത്താനും കുവൈത്തിലെ ടൂറിസം വളർത്തലും ലക്ഷ്യമിട്ടാണ് തീരുമാനം. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് പുതിയ തീരുമാനം ഗുണകരമാകും.

Tags:    
News Summary - Kuwait announces on-arrival tourist visa for GCC expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.