വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​ക്ക് ഖ​ത്ത​ർ അം​ബാ​സ​ഡ​ർ അ​ലി ബി​ൻ അ​ബ്ദു​ല്ല അ​ൽ മ​ഹ്മൂ​ദ് ക​ത്ത് കൈ​മാ​റു​ന്നു

കു​വൈ​ത്തും ഖ​ത്ത​റും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​ക​സി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്തും ഖ​ത്ത​റും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നാ​ണ് നീ​ക്കം. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​ക്ക് ക​ത്ത​യ​ച്ചു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു. കു​വൈ​ത്തി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ അ​ലി ബി​ൻ അ​ബ്ദു​ല്ല അ​ൽ മ​ഹ്മൂ​ദ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​ക്ക് ക​ത്ത് കൈ​മാ​റി.

Tags:    
News Summary - Kuwait and Qatar develop bilateral ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.