മന്ത്രി ഡോ. നൂറ അൽ ഫസ്സാം ഈജിപ്ത് ഉപപ്രധാനമന്ത്രിയും വ്യവസായ വികസന, ഗതാഗത മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ
കമൽ അൽ വസീറുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തും ഈജിപ്തും സാമ്പത്തിക, നിക്ഷേപ, വികസന സഹകരണം ശക്തിപ്പെടുത്തുന്നു.
ഇതിന്റെ ഭാഗമായി കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തികകാര്യ-നിക്ഷേപ സഹമന്ത്രിയുമായ ഡോ. നൂറ അൽ ഫസ്സാം ഈജിപ്ത് ഉപപ്രധാനമന്ത്രിയും വ്യവസായ വികസന, ഗതാഗത മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ കമൽ അൽ വസീറുമായി ചർച്ച നടത്തി.
കമൽ അൽ വസീറിന്റെ കുവൈത്ത് സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങൾക്കും പരസ്പര താൽപര്യമുള്ള പ്രധാന മേഖലകളിലെ അവസരങ്ങളും അവ വികസിപ്പിക്കുന്നതും ചർച്ചയിൽ വന്നതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (കെ.ഐ.എ) മാനേജിങ് ഡയറക്ടർ ശൈഖ് സഊദ് അസ്സബാഹ്, കുവൈത്തിലെ ഈജിപ്ത് അംബാസഡർ ഉസാമ ഷാൽതൗട്ട്, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ധനകാര്യ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.