Posted On
date_range Updated On
date_range രക്തസാക്ഷികളുടെ പിതാക്കൾ അമീറിനെ സന്ദർശിച്ചു
കുവൈത്ത് സിറ്റി: ബുർകിനാഫാസോയിലെ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ ഡോ. വലീദ് മുഹമ്മദ് അൽഅലിയുടെ പിതാവ് മുഹമ്മദ് അബ്ദുല്ല അൽഅലിയും ഫഹദ് അബ്ദുൽ മുഹ്സിൻ അൽഹുസൈനിയുടെ പിതാവ് അബ്ദുൽ മുഹ്സിൻ മുഹമ്മദ് അൽഹുസൈനിയും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിനെ സന്ദർശിച്ചു. കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിെൻറ സാന്നിധ്യത്തിൽ ഞായറാഴ്ച രാവിലെ സീഫ് പാലസിലാണ് ഇവർ അമീറുമായി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തിനുവേണ്ടി മക്കൾ നൽകിയ സംഭാവനകൾ എക്കാലവും നന്ദിയോടെ സ്മരിക്കുമെന്ന് പറഞ്ഞ അമീർ ഇരുവർക്കും പരലോക മോക്ഷം ലഭിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു. മക്കൾ നഷ്ടപ്പെട്ട ദുഃഖത്തിൽ തങ്ങളോടൊപ്പം പങ്കുചേർന്ന അമീറിനും രാജ്യത്തിനും രണ്ടുപേരുടെയും പിതാക്കൾ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.