കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് സമർപ്പിച്ച മന്ത്രിസഭയുടെ രാജിക്കത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് തള്ളി. നിലവിലെ മന്ത്രിസഭയിൽ വിശ്വാസമുണ്ടെന്നും രാഷ്ട്രത്തിന് നൽകുന്ന സേവനം തൃപ്തികരമാണെന്നും വ്യക്തമാക്കിയ അമീർ പാർലമെൻറ് തെരഞ്ഞെടുപ്പിന് മുന്നൊരുക്കം നടത്താൻ നിർദേശം നൽകി.
അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തെ തുടർന്ന് പുതിയ അമീർ വന്നതോടെയാണ് മന്ത്രിസഭ രാജി സന്നദ്ധത അറിയിച്ചത്. പാർലമെൻറ് തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഡിസംബറിൽ തെരഞ്ഞെടുപ്പ് ഉണ്ടായേക്കും. അപ്പോൾ സ്വാഭാവികമായും പുതിയ മന്ത്രിസഭ വരും. ഇത് കൂടി കണക്കിലെടുത്താണ് ഇപ്പോൾ മന്ത്രിസഭ രാജിവെക്കേണ്ടതില്ലെന്ന് അമീർ തീരുമാനിച്ചതെന്നാണ് നിഗമനം. കോവിഡ് കാലത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.