Posted On
date_range Updated On
date_range കൂവൈത്ത്-അമേരിക്ക ബന്ധം ശക്തം - സി.െഎ.എ ഡയറക്ടർ
കുവൈത്ത് സിറ്റി: കുവൈത്തും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് സെൻട്രൽ ഇൻറലിജൻസ് ഏജൻസി(സി.ഐ.എ) ഡയറക്ടര് മൈക് പോംപിയോ പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് കുവൈത്ത് നൽകി വരുന്ന സഹായങ്ങളെ അദ്ദേഹം ടെലിഫോൺ സംഭാഷണത്തിനിടെ എടുത്തുപറഞ്ഞു. കൂടുതൽ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.