കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവിസുകൾ കുവൈത്ത് എയർവേസ് പുനരാരംഭിക്കുന്നു. ഏപ്രിൽ അഞ്ചു മുതൽ മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. ഈ മാസം അഞ്ചു മുതൽ ഞായറാഴ്ചകളിൽ അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ ആഴ്ചയിൽ ഒരിക്കൽ സർവിസ് നടത്തും. ആറു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ കൊച്ചിയിലേക്ക് ആഴ്ചയിൽ രണ്ടുതവണ സർവീസ് ഉണ്ടാകും.
എഴു മുതൽ ചൊവ്വാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ ഡൽഹിയിലേക്കും 10 മുതൽ വെള്ളിയാഴ്ചകളിൽ മുംബൈ സർവിസും ഉണ്ടാകും. ലണ്ടൻ, കെയ്‌റോ, ഇസ്താംബുൾ, ലാഹോർ, അമ്മാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും ദമ്മാം വഴി സർവിസുകൾവിപുലീകരിച്ചിട്ടുണ്ട്. കൂടുതൽ വിപുലീകരണ പദ്ധതികളും നിലവിലുണ്ട്. എയർലൈനിന്റെ ഹോട്ട്‌ലൈൻ നമ്പർ 171 വഴിയോ, വാട്ട്‌സ്ആപ് വഴിയോ, ഔദ്യോഗിക സെയിൽസ് ഓഫിസുകൾ വഴിയോ ബുക്കിംഗ് നടത്താം. ഖൈറാൻ മാളുമായി സഹകരിച്ച് കുവൈത്ത് എയർവേസ് പ്രത്യേക പ്രമോഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പ് ഇവ ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.