കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസിന്റെ വിമാന സർവീസുകൾ റദ്ദാക്കിയിട്ടില്ലെന്നും, തടസ്സപ്പെട്ട ചില സർവീസുകൾ പുന:ക്രമീകരിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ താൽക്കാലിക പ്രവർത്തന നിയന്ത്രണങ്ങളെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തന, സാങ്കേതിക സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായി എയർലൈൻസ് വ്യക്തമാക്കി. യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി കുവൈത്ത് എയർവേയ്‌സിന്റെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്നും അഭ്യർത്ഥിച്ചു. രാജ്യത്തിനുനേരെയുണ്ടാകുന്ന ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ സമയങ്ങളിൽ യാത്രാ തടങ്ങൾ നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.