കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള കാലാവസ്ഥമാറ്റത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഇൻകമിങ്, ഔട്ട്ഗോയിങ് വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചതായി കുവൈത്ത് എയർവേസ് അറിയിച്ചു. ടിക്കറ്റുകളിൽ നൽകിയിരിക്കുന്ന കോൺടാക്റ്റ് വിശദാംശങ്ങൾ വഴി യാത്രക്കാരെ അപ്ഡേറ്റുകൾ അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളിലെ സഹകരണത്തിന് യാത്രക്കാരെ കുവൈത്ത് എയർവേസ് നന്ദി അറിയിച്ചു.കൂടുതൽ അന്വേഷണങ്ങൾക്ക് കുവൈത്തിലെ 171 എന്ന നമ്പറിലോ +96524345555 (എക്സ്റ്റൻഷൻ 171) എന്ന നമ്പറിലോ +96522200171 എന്ന നമ്പറിൽ വാട്സ്ആപ് വഴിയോ യാത്രക്കാർക്ക് ബന്ധപ്പെടാം. ഞായറാഴ്ച പുലർച്ചമുതൽ വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ പല വിമാനങ്ങളും തിരിച്ചുവിടുകയും പുറപ്പെടാൻ വൈകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.