Posted On
date_range Updated On
date_range ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്ക് കൂടി കുവൈത്ത് എയർവേയ്സ് ബുക്കിങ് ആരംഭിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്ക് കൂടി കുവൈത്ത് എയർവേയ്സ് ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഖത്തർ, അസർബൈജാൻ, ബോസ്നിയ ആൻഡ് ഹെർസഗോവിന, പാകിസ്ഥാൻ, സ്പെയിൻ, ജോർഡൻ എന്നിവിടങ്ങളിലേക്ക് കൂടിയാണ് ഇന്ത്യയെ കൂടാതെ ബുക്കിങ് ആരംഭിച്ചത്. ഇന്ത്യയിൽ മുംബൈ, ഡൽഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് ബുക്കിങ്.
നേരത്തെ ദുബൈ (യു.എ.ഇ), ലണ്ടൻ (യു.കെ), ജനീവ (സ്വിറ്റ്സർലാൻഡ്), ബൈറൂത്ത് (ലെബനാൻ), മനാമ (ബഹ്റൈൻ), ഇസ്തംബുൾ, ബോദ്റം, ട്രബ്സൺ (തുർക്കി) എന്നീ വിമാനത്താവളങ്ങളിലേക്ക് കുവൈത്ത് എയർവേയ്സ് ബുക്കിങ് ആരംഭിച്ചിരുന്നു. ഇന്ത്യയിലേക്ക് രണ്ടാഴ്ച മുമ്പ് ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പുതുക്കിയ പട്ടിക തയാറാക്കിയപ്പോൾ ഉൾപ്പെടുത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.