കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് കുവൈത്ത് എയർവേയ്‌സ് സർവിസ്. ആദ്യ ഘട്ടത്തിൽ കെയ്‌റോയിലേക്കാണ് സർവീസുകൾ ആരംഭിക്കുക. കേരളത്തിലേക്ക് അടക്കം വൈകാതെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഖൈറാൻ മാളിൽ നിന്നാണ് യാത്രാ നടപടിക്രമങ്ങൾ നടത്തുക. ലാൻഡ് ബോർഡർ ക്രോസിംഗിലേക്കുള്ള ബസുകൾ വിമാനം പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് പുറപ്പെടും. റോയൽ, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് അവരുടെ വീടുകളിൽ നിന്ന് ഖൈറാൻ മാളിലേക്ക് സൗജന്യ ലിമോസിൻ സേവനം നൽകും.
സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഖൈറാൻ മാളിൽ നിന്ന് ബോർഡിംഗ് പാസ് നേടണം. വിമാനത്താവളത്തിൽ ബാഗേജ് ചെക്ക്-ഇൻ പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും പൂർത്തിയാക്കണം. ഖൈറാൻ മാളിൽ ടിക്കറ്റ് വിൽപ്പന ഓഫീസ് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.