കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം
കുവൈത്ത് സിറ്റി: പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്ക് കാര്യമായി വർധിച്ചില്ല. 146 സർവിസുകളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. യു.എ.ഇ, സൗദി, ഇൗജിപ്ത്, തുർക്കി, ബ്രിട്ടൻ, എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സർവിസുകൾ. പ്രതിദിന യാത്രക്കാർ സംബന്ധിച്ച നിയന്ത്രണങ്ങൾ നീക്കിയതായി വിമാനക്കമ്പനികൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്. നവംബർ ആദ്യവാരം മുതൽ സർവിസുകൾ വിപുലപ്പെടുമെന്നാണ് വിലയിരുത്തൽ. കൂടുതൽ സർവിസുകൾ ആയാലേ ടിക്കറ്റ് നിരക്ക് കുറയൂ. ചില കേന്ദ്രങ്ങളിലേക്ക് ഇപ്പോഴും ഉയർന്ന നിരക്കുതന്നെയാണ്. പ്രതിദിനം 10,000 യാത്രക്കാർ എന്ന നിയന്ത്രണമാണ് മന്ത്രിസഭ ഉത്തരവിനെ തുടർന്ന് നീക്കം ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ സർവിസുകൾ പുനരാരംഭിച്ചത്. ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവിസുകൾ ഉണ്ടെങ്കിലും വിമാനത്താവളത്തിെൻറ പ്രവർത്തനം പൂർണതോതിൽ ആയിരുന്നില്ല. അടുത്തയാഴ്ച മുതൽ സർവിസുകൾ വർധിക്കുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.