കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരിൽ ഒൻപത് പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നാലുപേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ജൂൺ മൂന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിനു നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 13 ഇന്ത്യക്കാർ ഉൾപ്പെടെ 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ് ജാബിർ ആശുപത്രിയിൽ ചികിൽസയിൽ ഉള്ളവരെ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച അംബാസഡർ എംബസിയുടെ പൂർണ പിന്തുണ ഉറപ്പ് നൽകി. ആശുപത്രി അധികൃതരുമായും കുടുംബങ്ങളുമായും ഏകോപനം തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.