അബ്ബാസിയ: കെ.െഎ.ജി കാമ്പയിനോടനുബന്ധിച്ച് ഖുർആനിക വിഷയങ്ങളെ മനസ്സിലാക്കാൻ ഉതകുന്നവിധം ബൃഹത്തായ ഖുർആനിക് എക്സിബിഷൻ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിലാണ് പ്രദർശനം. കുവൈത്തിലെ വിവിധ ഏരിയകളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമുള്ള ടീമുകളും വ്യക്തികളും മാറ്റുരക്കുന്ന പ്രദർശനം കുവൈത്തിൽ ആദ്യമാണ്. ഖുർആനുമായി ബന്ധപ്പെട്ട നൂറോളം ത്രിമാന രൂപങ്ങൾ പ്രദർശനത്തിലുണ്ടാവും. മനുഷ്യൻ, പ്രപഞ്ചം, പ്രകൃതി, മനുഷ്യ-നാഗരിക ചരിത്രം, ശാസ്ത്രം, സാമൂഹിക പുരോഗതി, ധാർമിക- സദാചാര മൂല്യച്യുതികൾ, ദൈവാസ്തിക്യം, സാങ്കേതിക വിദ്യകൾ, ആധുനികത തുടങ്ങിയ വൈവിധ്യമാർന്ന സ്റ്റാളുകൾ പ്രദർശനത്തെ സമ്പന്നമാക്കും. ജാതി മത വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രദർശനം കാണാൻ അവസരമുണ്ടാകും. പ്രവേശനം സൗജന്യമാണ്. ഒക്ടോബർ ഒന്നിന് ആരംഭിച്ച കാമ്പയിനിെൻറ ഭാഗമായി പൊതുജനങ്ങൾക്ക് വിശുദ്ധ ഖുർആനിെൻറ 3000 മലയാള പരിഭാഷ സൗജന്യമായി വിതരണം ചെയ്തു. കേന്ദ്ര- -ഏരിയ തലങ്ങളിലായി ടേബിൾ ടോക്കുകൾ, ഒാൺലൈൻ ക്വിസ്, മാഗസിൻ വിതരണം എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.