കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്റ്റ്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) സംഘടിപ്പിച്ച പത്താമത് ടാലൻറ് ടെസ്റ്റ് -2025ൽ ഐ.പി.സി കുവൈത്തിന് ഓവറോൾ ചാമ്പ്യൻഷിപ്. സെൻറ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് രണ്ടാം സ്ഥാനവും ചർച്ച് ഓഫ് ഗോഡ് അഹമ്മദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമൂഹഗാന മത്സരത്തിൽ കുവൈത്ത് സിറ്റി മാർത്തോമാ പാരിഷ് ഒന്നാം സ്ഥാനവും സെൻറ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് രണ്ടാം സ്ഥാനവും ഐ.പി.സി കുവൈത്ത് മൂന്നാം സ്ഥാനവും നേടി. നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വിവിധ വേദികളിലായി നടന്ന മത്സരത്തിൽ 500ൽപരം മത്സരാർഥികൾ മാറ്റുരച്ചു.
സൺഡേ സ്കൂൾ കുട്ടികളുടെ ദീപശിഖ പ്രയാണത്തോടുകൂടി ആരംഭിച്ച ചടങ്ങ് റവ. സ്റ്റീഫൻ നെടുവക്കാട്ട് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സെൻറ് തോമസ് ഇവാഞ്ചലിക്കൽ സഭ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. എൻ.ഇ.സി.കെ സെക്രട്ടറി റോയ് യോഹന്നാൻ, കെ.ടി.എം.സി.സി പ്രസിഡൻറ് വർഗീസ് മാത്യു, സെക്രട്ടറി അജോഷ് മാത്യു, കോമൺ കൗൺസിൽ അംഗം സജു വി. തോമസ്, ഷിജോ തോമസ്, ഷിബു വി. സാം, ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയൽ ജോൺ എന്നിവർ ആശംസ നേർന്നു. ഹാർവെസ്റ്റ് ടെലിവിഷൻ ഡയറക്ടർ ബിബി ജോർജ് ചാക്കോയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.