കെ.ആർ.സി.എസ് സംഘടിപ്പിച്ച പ്രാഥമിക ചികിത്സ അവബോധ കാമ്പയിനിൽ നിന്ന്
കുവൈത്ത് സിറ്റി: ലോക പ്രഥമശുശ്രൂഷ ദിനത്തോടനുബന്ധിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പരിക്കേറ്റവർക്കും ഇരകൾക്കും പ്രാഥമിക ചികിത്സ നൽകുന്നതിനെക്കുറിച്ച് അവബോധ കാമ്പയിൻ ആരംഭിച്ചു. അവന്യൂസ് മാളിൽ ആരംഭിച്ച കാമ്പയിനിൽ പ്രഥമശുശ്രൂഷയെക്കുറിച്ച ഡെമോ അവതരണം, ബോധവത്കരണം എന്നിവയും നടന്നു. ‘പ്രഥമശുശ്രൂഷയും കാലാവസ്ഥ വ്യതിയാനവും’ എന്ന പ്രമേയത്തിലാണ് കാമ്പയിൻ.
അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായം ലഭ്യമാകുന്നതിനുമുമ്പ് നൽകുന്ന അടിയന്തര ശുശ്രൂഷയാണ് പ്രാഥമിക ചികിത്സ. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് വ്യക്തികളുടെ ജീവൻ രക്ഷിക്കാനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് പരിരക്ഷിക്കാനും ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.