കോഴിക്കോട് ജില്ല അസോസിയേഷന് അബ്ബാസിയ ഏരിയ ഭാരവാഹികൾ
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ അബ്ബാസിയ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡെയിൻ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയ പ്രതിനിധി മുസ്തഫ മൈത്രി അധ്യക്ഷത വഹിച്ചു. അസോസിയേഷന് വൈസ് പ്രസിഡന്റ് ഷാഫി കൊല്ലം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, രാഗേഷ് പറമ്പത്ത്, ഹനീഫ് എന്നിവർ സംസാരിച്ചു. കെ.വി. ഷാജി, കെ.വി. താഹ എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ജയൻ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സജിത്ത് കുമാർ (പ്രസി), പി.കെ. തസ്നിം (വൈ. പ്രസി), ബിജു ഗോപാൽ (സെക്ര), ആർ.എം. ആബിദ് (ട്രഷ), സന്തോഷ് ഒ.എം, രാഗേഷ് പറമ്പത്ത്, മുസ്തഫ മൈത്രി, റഷീദ് കുനിച്ചിക്കണ്ടി, ഷിജു കട്ടി പാറ, അജിത്ത് കുമാർ, ലാലു കെ.പി, ജയൻ മുണ്ടക്കാട്ട് (കേന്ദ്ര നിര്‍വാഹക സമിതി). മഹിളാവേദി: അയിഷു (പ്രസി), സഫിയ സിദ്ദിഖ് (സെക്ര), നിജിഷ അഭിലാഷ് (ട്രഷ), രഗ്ന രഞ്ജിത്ത്, ഷിഖിന പ്രസൂൺ, അമ്പിളി രാഗേഷ്, ഹരിതമ അമൽ, സന്ധ്യ അജിത്ത് (കേന്ദ്ര നിര്‍വാഹക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.