ഉദ്യോഗസഥർ പരിശോധനയിൽ

വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു. കുവൈത്ത് സിറ്റിയിലും മുബാറക് അൽ കബീർ ഗവർണറേറ്റിലുമായി നടത്തിയ വിപുലമായ പരിശോധനകളിൽ 45 നിയമലംഘനങ്ങൾ കണ്ടെത്തി.

മുബാറക് അൽ കബീർ ഗവർണറേറ്റിലെ അടിയന്തര പരിശോധനാ സംഘങ്ങൾ 39 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. വില നിയന്ത്രണങ്ങൾ പാലിക്കാത്തതും അംഗീകൃത വിലക്ക് മുകളിൽ സാധനങ്ങൾ വിറ്റതുമായി ബന്ധപ്പെട്ടുമാണ് പ്രധാന ലംഘനങ്ങൾ.

ലൈസൻസുള്ള പ്രവർത്തനങ്ങളുടെ പരിധിക്ക് പുറത്ത് പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് മൂന്ന് നോട്ടീസുകളും നൽകിയിട്ടുണ്ട്. വനിതാ സലൂണുകളെ ലക്ഷ്യം വച്ചാണ് കുവൈത്ത് സിറ്റിയിയിൽ പരി​ശോധന നടത്തിയത്. വിലകൾ തമ്മിലുള്ള പൊരുത്തക്കേടുകളും വാണിജ്യ തട്ടിപ്പ് കേസുകളും ഉൾപ്പെടെയുള്ള ആറ് നിയമലംഘനങ്ങൾ ഇവിടെ നിന്ന് കണ്ടെത്തി. നിരന്തരമ പരി​ശോധനയും നിയമലംഘകർക്കെതിരെ കർശന നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - The Ministry of Commerce and Industry continues inspections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.