റിഗ്ഗയി: കോഴിക്കോട് ജില്ല അസോസിയേഷന്, കുവൈത്ത് റിഗ്ഗയി പാർക്കിൽ പിക്നിക് സംഘടിപ്പിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടികള്‍ അസോസിയേഷന് രക്ഷാധികാരി കെ.ടി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി. ഹനീഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ. ഷൈജിത്ത്, മഹിളാവേദി പ്രസിഡൻറ് സ്മിത രവീന്ദ്രൻ എന്നിവര്‍ സംസാരിച്ചു. ഫുട്ബാൾ, വോളിബാൾ, വടംവലി, ഓട്ടം, ഷോട്ട് പുട്ട് തുടങ്ങി വിവിധ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. കൗതുകകരമായ മറ്റു വിനോദ മത്സരങ്ങളും അരങ്ങേറി.
മത്സര വിജയികള്‍ക്ക് അസോസിയേഷന് ഭാരവാഹികൾ സമ്മാനങ്ങള്‍ നൽകി. ഏരിയ അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള രഞ്ജിത്ത് പിലാക്കാട്ട് സ്മാരക എവർ റോളിങ് ട്രോഫി അബ്ബാസിയ ഏരിയ കരസ്ഥമാക്കി. ജഹ്റ ഏരിയ റണ്ണേഴ്സ് അപ്പിനുള്ള മൊയ്തീൻ കോയ സ്മാരക ട്രോഫിക്ക് അർഹരായി. പിക്നിക്കിനോടൊപ്പം നടത്തിയ അസോസിയേഷൻ അംഗങ്ങൾക്കുള്ള രക്തപരിശോധന ക്യാമ്പിന് ഹസൻകോയ നേതൃത്വം നൽകി. കണ്‍വീനര്‍ ഇ.സി. ഭരതൻ സ്വാഗതവും ട്രഷറര്‍ കെ.ടി. ദാസ് നന്ദിയും പറഞ്ഞു. വൈകീട്ട് ആറുമണിക്ക് പരിപാടി അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.