കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ‘നൈറ്റിങ്ഗേൾ ഫെസ്റ്റിൽ’ ഡോ. സുസോവന സുജിത് നായർക്ക് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് സംഘടിപ്പിച്ച ‘നൈറ്റിങ്ഗേൾ ഫെസ്റ്റ്’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
അബ്ബാസിയ എവർഗ്രീൻ ഹാളിൽ നടന്ന പരിപാടിയിൽ അഹമ്മദാബാദ് വിമാന ദൂരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മൗന പ്രാർഥന നടത്തി.
ഡോ. സുസോവന സുജിത് നായർ മുഖ്യാതിഥിയായി പങ്കെടുത്തു.
കാൻസർ അവബോധ സെമിനാർ, നഴ്സുമാർക്ക് ആദരവ്, കലാപരിപാടികൾ എന്നിവ നടന്നു. പ്രസിഡന്റ് നിജിൻ ബേബി, ജനറൽ സെക്രട്ടറി ജിത്തു തോമസ്, ട്രഷറർ സുബിൻ പി. ജോർജ്ജ്, വനിത ചെയർപേഴ്സൻ സോണൽ ബിനു, പ്രോഗ്രാം കൺവീനർ പ്രജിത്ത് പ്രസാദ്, സവിത രതീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.