കൂട്ടം ചാരിറ്റബിൾ സൊസൈറ്റി വാർഷിക സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കൂട്ടം ചാരിറ്റബ്ൾ സൊസൈറ്റി കുവൈത്ത് യൂനിറ്റ് വാർഷിക സംഗമം വഫ്ര ഫാമിൽ നടന്നു. കൂട്ടം ചീഫ് സുരേഷ് കുമാർ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. സജീവ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. ഫൈസൽ കൂമ്പാറ, റെജികുമാർ എന്നിവർ നേതൃത്വം നൽകി. ബിനോയ് തോമസ്, ഗിരീഷ് ഗോവിന്ദൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
റെജികുമാർ കോട്ടയം സ്വാഗതവും വസന്ത കുമാരി നന്ദിയും പറഞ്ഞു. സംഗമത്തിൽ വിവിധയിനം കലാപരിപാടികളും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: പ്രബിജു കോഴിക്കോട് (രക്ഷാധികാരി), അജി പാലക്കാട് (പ്രസി.), സജീവ് പീച്ചാംങ്ങോളി (വൈ. പ്രസി.), വസന്ത കുമാരി (സെക്ര.), ശൈലേഷ് കുമാർ (ജോ. സെക്ര.), കെ.കെ. കൃഷ്ണജ (ട്രഷ.), സജിനി, രാജലക്ഷ്മി (എക്സിക്യൂട്ടിവ്), ഹുസൈൻ (മീഡിയ കോഓഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.