??????????? ??????? ????????? ?????? ?????????????????? ???. ???????? ??????????? ??????????? ????????????

കൂ​ടു​ത​ൽ ഹെ​ൽ​ത്ത് സെൻറ​റു​ക​ൾ തു​റ​ക്കും –മ​ന്ത്രി ബാ​സി​ൽ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ രാ​ജ്യ​നി​വാ​സി​ക​ൾ​ക്ക് ചി​കി​ത്സ​സൗ​ക​ ര്യം വി​പു​ല​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി കു​വൈ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഹെ​ൽ​ത്ത് സ​െ ൻറ​റു​ക​ൾ തു​റ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്. ഖു​റൈ​നി​ൽ പു​തു​താ​യി നി​ർ​മാ​ണ ം പൂ​ർ​ത്തി​യാ​ക്കി​യ ഹെ​ൽ​ത്ത് സ​െൻറ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.


പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടൊ​പ്പം പ​ഴ​യ​വ പു​തു​ക്കി​പ്പ​ണി​യാ​നും പ​ദ്ധ​തി​യു​ണ്ട്. അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ​അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ ‘വി​ഷ​ൻ കു​വൈ​ത്ത് 2035’ പ​ദ്ധ​തി​ക്ക​നു​സൃ​ത​മാ​യി ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ​രി​ഷ്​​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.
വ​ഫ്റ പാ​ർ​പ്പി​ട മേ​ഖ​ല, സ​ബാ​ഹ് അ​ൽ​അ​ഹ്മ​ദ്, രി​ഹാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ട​ൻ പു​തി​യ ഹെ​ൽ​ത്ത് സ​െൻറ​റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - kooduthal health center-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.