കുവൈത്ത് സിറ്റി: കുവൈത്തിലെ കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം, കുവൈത്ത് സാൽമിയ യൂനിറ്റ് സമ്മേളനം പ്രസിഡന്ററ് അലക്സ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്നു. പുതിയ വർഷത്തെ ഭാരവാഹികളായി താരിഖ് അഹമ്മദ് (കൺവീനർ), അജയ് നായർ, ബിജിമോൾ -ആര്യ (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായി അലക്സ് മാത്യു, പി.കെ. അലക്സാണ്ടർ, ഷിബു മോൻ ഐസക്, മിനിമോൾ ജോയ് തോമസ്, ഡെയ്സി പീറ്റർ, എസ്. സുമലത എന്നിവരെയും തിരഞ്ഞെടുത്തു. സംഘടന സെക്രട്ടറി വർഗീസ് വൈദ്യൻ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം നൈസാം റാവുത്തർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ ആശംസകളർപ്പിച്ചു. താരിഖ് അഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.