തെറപ്പി ഉപകരണങ്ങൾക്കുള്ള തുക കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ഫഹാഹീൽ ഏരിയ കൺവീനർ അസ്ലം അലവിയിൽനിന്ന് ശാന്തിസദനം സ്കൂൾ അസിസ്റ്റൻറ് മാനേജർ അബ്ദുൽ ഹമീദ് ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന പുറക്കാട് ശാന്തിസദനം സ്കൂളിലേക്ക് വിദ്യാർഥികളുടെ തെറപ്പിക്കാവശ്യമായ ഉപകരണങ്ങൾ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് കൈമാറി. ദീർഘകാലം കുവൈത്ത് പ്രവാസിയും നിലവിൽ ശാന്തിസദനം സ്കൂൾ അസിസ്റ്റൻറ് മാനേജറുമായ അബ്ദുൽ ഹമീദ് പള്ളിക്കരക്ക് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ഫഹാഹീൽ ഏരിയ കൺവീനർ അസ്ലം അലവിയാണ് തുക കൈമാറിയത്.
ശാന്തിസദനം സ്കൂളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രവർത്തക സമിതി അംഗം സവാദ് മുത്താമ്പി, പ്രേംജിത്ത് ഖത്തർ എന്നിവർ പങ്കെടുത്തു. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഉന്നമനത്തിന് ശാന്തിസദനം സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അസ്ലം അലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.