ഫർവാനിയ: ഇരുവൃക്കകളും തകരാറിലായ മലയാളി വനിത ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. കൊല്ലം കൊട്ടാരക്കര വാളകം ചെറുവല്ലൂർ സ്വദേശി കൊച്ചുമോൾ ആൽബർട്ട് ആണ് ദുരിതത്തിലായത്. ഭർത്താവും രണ്ടു മക്കളും ഉണ്ട്. കുവൈത്തിൽ ക്ലീനിങ് കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു.
കുറച്ചു ദിവസമായി ഫർവാനിയ ആശുപത്രിയിൽ വാർഡ് 16 ബി. 12ൽ അഡ്മിറ്റാണ്. പ്രമേഹം അധികമായി കണ്ണിെൻറ കാഴ്ച കുറഞ്ഞുവരുകയാണ്. വയറ്റിൽ വെള്ളം നിറയുന്നത് പ്രയാസം സൃഷ്ടിക്കുന്നു. കാലുപൊട്ടി നീരുവന്ന് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.
കുവൈത്തിലെ ചികിത്സാ ചെലവു താങ്ങാൻ കഴിയാത്ത അവസ്ഥയിൽ എങ്ങനെയെങ്കിലും നാട്ടിൽ എത്താൻ കഴിഞ്ഞെങ്കിൽ എന്ന മാനസികാവസ്ഥയിലാണ് ഇവർ. കൂടുതൽ വിവരങ്ങൾക്ക് 51571318, 67073289, 97403136 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.