ഹുദ സെന്റർ തസ്കിയത്ത് ക്യാമ്പിൽ വീരാൻകുട്ടി സ്വലാഹി ഖുർആൻ ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ ഹവല്ലി ബൈറൂത് സ്ട്രീറ്റിലുള്ള മസ്ജിദ് അൽ സീറിൽ തസ്കിയ ക്യാമ്പ് സംഘടിച്ചു. മഗ്രിബ് നമസ്കാരശേഷം ആരംഭിച്ച ക്യാമ്പിൽ ഖുർആൻ പഠനം എന്ന വിഷയത്തിൽ വീരാൻകുട്ടി സ്വലാഹി, ഹദീസ് പഠനം എന്ന വിഷയത്തിൽ ആദിൽ സലഫി, പ്രാർഥന പഠനം എന്ന വിഷയത്തിൽ ഹമീദ് കൊടുവള്ളി എന്നിവർ സംസാരിച്ചു. കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല കാരകുന്ന് ഉദ്ബോധനവും വൈസ് പ്രസിഡന്റ് അബൂബക്കർ വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.