കെ.എം.ആർ.എം റിപ്പബ്ലിക് ഡേ വിത്ത് ലിറ്റിൽ സ്റ്റാർസ്
അബ്ബാസിയ: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തുന്ന ടാലന്റ് ഫെസ്റ്റിന്റെ ആദ്യദിനം റിപ്പബ്ലിക് ഡേ വിത്ത് ലിറ്റിൽ സ്റ്റാർസ് സംഘടിപ്പിച്ചു. അബ്ബാസിയ ഏരിയ പ്രസിഡന്റ് മാത്യു കോശിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ അബ്ബാസിയ ഏരിയ വൈസ് പ്രസിഡന്റ് എ.ഒ. ബിജു സ്വാഗതവും സെക്രട്ടറി സിൽവി തോമസ് നന്ദിയും പറഞ്ഞു. കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗീസ് ഉദ്ഘാടകനായ പൊതുസമ്മേളനത്തിൽ കെ.എം.ആർ.എം മുൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ ബാബുജി ബത്തേരി മുഖ്യാതിഥിയായി സന്ദേശം നൽകി.
അധ്യാപക പ്രതിനിധിയായി ജോയ്സ് ജിമ്മി സംസാരിച്ചു. എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള 50ൽപരം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തി. കെ.എം.ആർ.എം ആത്മീയ പിതാവ് റവ. ഡോ. തോമസ് കാഞ്ഞിരമുകൾ, വിസിറ്റിങ് പ്രീസ്റ്റായ ഫാ. ജോസഫ് മലയാറ്റിൽ എന്നിവർ സംബന്ധിച്ചു. ഏരിയ ട്രഷറർ ബിനു എബ്രഹാം, കെ.എം.ആർ.എം ട്രഷറർ സന്തോഷ് ജോർജ്, ജോജി വെള്ളാപ്പള്ളി, അലക്സ് വർഗീസ്, ആശ സന്തോഷ്, റീജ റാണ, രേഖാ മാത്യു, മേരി ടിങ്കു, ജിമ്മി ഇടുക്കള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.