കെ.എം.സി.സി തൃശൂർ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കെ.എം.സി.സി തൃശൂർ ജില്ല സമ്മേളന സമാപനം വെള്ളിയാഴ്ച. വൈകുന്നേരം ആറിന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സി.എച്ച്. റഷീദ്, സി.എ.മുഹമ്മദ് റഷീദ്, പി.എം. അമീർ, അഡ്വ. ഷിബു മീരാൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
കെ.എം.സി.സി തൃശ്ശൂർ ജില്ല കമ്മിറ്റി കെ.എം. സീതി സാഹിബിന്റെ പേരിലുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടക്കും. ഡോ. മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി, ഡോ. ബോബി ചെമ്മണ്ണൂർ, സിഷോർ മുഹമ്മദ് അലി എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അഷ്റഫ് പാലപ്പെട്ടി നയിക്കുന്ന സൂഫീ സംഗീതനിശയും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ ക്യാമ്പ്, വിദ്യാഭ്യാസ അവാർഡ് ദാനം, മാപ്പിളപ്പാട്ട് മത്സരം, ക്വിസ് മത്സര, പാചക മത്സരം തുടങ്ങി വ്യത്യസ്തമായ പ്രോഗ്രാമുകൾ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു. അവർക്കുള്ള സമ്മാനദാനവും സമ്മേളനത്തിൽ വിതരണം ചെയ്യും.
‘തൃശൂർ സി.എച്ച് സെന്റർ മീറ്റപ്പ്’ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് സിറ്റിയിലെ പാർക്ക് അവന്യുസ് ഹോട്ടലിൽ നടക്കും. വാർത്ത സമ്മേളനത്തിൽ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി, ട്രഷറർ അസീസ് പാടൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.