കെ.എം.സി.സി തൃശൂർ ജില്ല സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി തൃശൂർ ജില്ല സമ്മേളനത്തിന് സമാപനം. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹബീബുല്ല മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു.
തൃശ്ശൂർ ജില്ല കമ്മിറ്റി പ്രഖ്യാപിച്ച കെ.എം. സീതി സാഹിബിന്റെ പേരിലുള്ള രണ്ടാമത് അവാർഡുകൾ ഡോ. മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി (ആരോഗ്യം), സീഷോർ മുഹമ്മദലിക്കുവേണ്ടി മകൻ നിസാം മുഹമ്മദ് അലി സീഷോർ (ബിസിനസ്) എന്നിവർ ചടങ്ങിൽ ഏറ്റുവാങ്ങി.
ജില്ല കമ്മിറ്റി നടത്തിവരുന്ന പ്രവർത്തനങ്ങളെകുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും നടന്നു. തൃശൂർ സി.എച്ച് സെന്ററിനു വേണ്ടി ജില്ല കമ്മിറ്റി നൽകുന്ന പത്ത് ലക്ഷം രൂപയുടെ ചെക്ക് ഭാരവാഹികൾ തങ്ങൾക്ക് കൈമാറി. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസക്ക് നൽകി മുനവറലി തങ്ങൾ പ്രകാശനം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം. അമീർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ എന്നിവർ സംസാരിച്ചു. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി എന്നിവർ ആശംസകൾ നേർന്നു. അംഗങ്ങളുടെ മക്കളിൽനിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി സ്വാഗതവും ട്രഷറർ അസീസ് പാടൂർ നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകൻ ഉസ്താദ് അഷ്റഫ് പാലപ്പെട്ടി നയിച്ച സൂഫീ സംഗീത നിശയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.