കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഏകദിന നേതൃശിൽപശാലയിൽ ജംഷീറലി ഹുദവി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഏകദിന നേതൃ ശില്പശാല സംഘടിപ്പിച്ചു. സുലൈബിയ റിസോർട്ടിൽ സംഘടിപ്പിച്ച ശില്പശാലയിൽ പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ടി.ടി. സലീം ഉദ്ഘാടനം ചെയ്തു. വാഗ്മി ജംഷീറലി ഹുദവി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി.
ഇഖ്ബാൽ മാവിലാടം, ഗഫൂർ അത്തോളി, റഷീദ് പെരുവണ്ണ, ഡോ. മുഹമ്മദലി, റഊഫ് മഷ്ഹൂർ തങ്ങൾ, ഹാരിസ് വള്ളിയോത്ത്, അബ്ദുല്ല കടവത്ത്, സലാം പട്ടാമ്പി, ഫാറൂഖ് ഹമദാനി, ഷാഹുൽ ബേപ്പൂർ, അബ്ദുറഹിമാൻ വൈലത്തൂർ, സലാം ചെട്ടിപ്പടി, ഡോ. ഷമീമ മുഹമ്മദ്, റസാഖ് അയ്യൂർ, മിസ്ഹബ് മാടമ്പില്ലത്ത്, നാസർ തളിപ്പറമ്പ്, നവാസ് കുന്നുംകൈ, ബാവ ഗൂഡല്ലൂർ, അസീസ് തിക്കോടി, അസീസ് പേരാമ്പ്ര, അജ്മൽ വേങ്ങര, ഹംസ ഹാജി കരിങ്കപ്പാറ, അഷ്റഫ് അപ്പക്കാടൻ, ബഷീർ തെങ്കര, ഹബീബ് മുറ്റിച്ചൂർ, മുഹമ്മദലി പി.കെ, ഹബീബുറഹ്മാൻ, ഇസ്മായിൽ, ഷാജഹാൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധികളായ രജീഷ് ചിന്നൻ, ശ്രീജിത്ത് മോഹൻദാസ് എന്നിവർ സാമ്പത്തിക നിയന്ത്രണങ്ങൾ സംബന്ധിച്ച ക്ലാസെടുത്തു. ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.