കെ.എം.സി.സി നാദാപുരം മണ്ഡലം പ്രാർഥന സദസ്സിന് നാസർ അസ്ലമി നേതൃത്വം നൽകുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി നാദാപുരം മണ്ഡലം കൺവെൻഷനും പ്രാർഥന സദസ്സും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഇ.കെ റഫീഖ് അധ്യക്ഷതവഹിച്ചു.സ്റ്റേറ്റ് പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രാർഥന സദസ്സിനു നാസർ അസ്ലമി നേതൃത്വം നൽകി. ഇ.കെ. മുസ്തഫ തൃക്കരിപ്പൂർ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
സ്റ്റേറ്റ് ട്രഷറർ ഹാരിസ് വള്ളിയോത്, കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ചു സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഇ.വി. ഫായിസ് അനുശോചന സന്ദേശം അവതരിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് കള്ളാട് കഴിഞ്ഞ ആഴ്ച കുവൈത്തിൽ മരിച്ച മണ്ഡലം മുൻ സെക്രട്ടറി അൻവർ എരോത്തിനെ അനുസ്മരിച്ചു.
കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ശാഹുൽ ബേപ്പൂർ, സെക്രട്ടറിമാരായ ഗഫൂർ വയനാട്, സലാം ചെട്ടിപ്പടി, ജില്ല ഭാരവാഹികളായ വി.പി. അബ്ദുല്ല, ഇസ്മായിൽ സൺഷൈൻ, ഗഫൂർ അത്തോളി എന്നിവർ സംസാരിച്ചു.സോഷ്യൽ സെക്യൂരിറ്റി സ്കീം രണ്ടാംഘട്ട കലക്ഷന്റെ ഭാഗമായുള്ള മണ്ഡലത്തിന്റെ ആദ്യ വിഹിതം മണ്ഡലം ജനറൽ കൺവീനർ റാഷിദ് വടക്കേകണ്ടി, ജില്ല കൺവീനർ റഷീദ് നാറാത്തിനു ചടങ്ങിൽ കൈമാറി. മണ്ഡലം സെക്രട്ടറി മജീദ് മുറിച്ചാണ്ടി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സലിം പാലോത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഇഖ്ബാൽ ചീരാങ്കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.