കെ.എം.സി.സി നാദാപുരം ഭവന നിർമാണ സഹായം കൈമാറുന്നു
കുവൈത്ത് സിറ്റി: നാദാപുരം നരിപ്പറ്റ പഞ്ചായത്തിലെ നിര്‍ധന കുടുംബത്തിന് കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ഭവന നിർമാണ സഹായ ഫണ്ട് കൈമാറി. കെ.എം.സി.സി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് വി.ടി.കെ. മുഹമ്മദ് നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എം. ഹമീദിന് കൈമാറി.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി. ജഅ്ഫർ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. തെക്കയിൽ മൊയ്തു ഹാജി, സി.പി. കുഞ്ഞബ്ദുല്ല, സി.വി. അസീസ് മാസ്റ്റർ, തിരുവട്ടേരി കുഞ്ഞമ്മത് ഹാജി, ടി. മുഹമ്മദലി, പാലോൽ കുഞ്ഞമ്മത്, അബൂബക്കർ നാദാപുരം, കൊടക്കാട്ട് ഇബ്രാഹിം, സിറാജ് കല്ലാച്ചി, കെ.വി. യൂസുഫ്, കെ.പി. സലാം, ടി.പി. ബഷീർ, അൻസാർ ഓറിയോൺ, ടി.പി. അമ്മത് ഹാജി, വി.കെ. മുജീബ്, ടി.വി. ഖമറുദ്ദീൻ എന്നിവർ സംബന്ധിച്ചു. കെ.എം. ഹമീദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.