കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രവർത്തക സംഗമം പോസ്റ്റർ അഷ്‌റഫ് അയ്യൂർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, കാസർകോട് ജില്ല സമ്മേളന പ്രചാരണാർഥം ‘പൊൽസ്’ എന്ന പേരിൽ പ്രവർത്തകസംഗമം സംഘടിപ്പിക്കും.വെള്ളിയാഴ്ച ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം തക്കാര റസ്റ്റോറന്റ് മാനേജിങ് പാർട്ണർ അഷ്‌റഫ് അയ്യൂർ നിർവഹിച്ചു.മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉമ്മർ ഉപ്പള അധ്യക്ഷത വഹിച്ചു.കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ചെറുഗോളി, സെക്രട്ടറി അബ്ദുല്ല ഹിദായത്ത് നഗർ, സലീം സൊങ്കാൽ, സലാം നന്തി, ജമാൽ കൊടുവള്ളി സംബന്ധിച്ചു.
ജനുവരി മുപ്പതിന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കുന്ന ജില്ല സമ്മേളനത്തിൽ മുസ്‍ലിം ലീഗ് നേതാക്കളായ കെ.എം. ഷാജി, മാഹിൻ ഹാജി കല്ലട്ര, എ. അബ്ദുൽ റഹ്‌മാൻ, പി.എം. മുനീർ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്‌റഫ് എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.