മങ്കട സി.എച്ച് സെന്ററിന് കുവൈത്ത് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സമാഹരിച്ച തുക

പ്രസിഡന്റ്‌ റാഫി ആലിക്കൽ അബ്ദുറഹ്മാൻ രണ്ടത്താണിക്ക് കൈമാറുന്നു

കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സി.എച്ച് സെന്റർ ഫണ്ട്‌ കൈമാറി

കുവൈത്ത് സിറ്റി: നിര്‍മാണം പുരോഗമിക്കുന്ന മങ്കട സി.എച്ച് സെന്‍ററിന് കുവൈത്ത് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സമാഹരിച്ച ഫണ്ട്‌ കൈമാറി. കുവൈത്തിൽ എത്തിയ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിക്ക് മങ്കട മണ്ഡലം പ്രസിഡന്റ് റാഫി ആലിക്കലാണ് ഫണ്ട്‌ കൈമാറിയത്. ഇതടക്കം ഈ കമ്മിറ്റിയുടെ കാലയളവിൽ പതിനൊന്നു ലക്ഷം രൂപയാണ് മങ്കട സി.എച്ച് സെന്ററിനുവേണ്ടി കമ്മിറ്റി സ്വരൂപിച്ച് നൽകിയത്.

കുവൈത്ത് കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ നാസർ മഷ്ഹൂർ തങ്ങൾ, സംസ്ഥാന പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത്, സംസ്ഥാന ട്രഷറർ എം.ആർ. നാസർ, ജില്ല സെക്രട്ടറി ഷാഫി ആലിക്കൽ, മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് വാരിയതൊടി, ട്രഷറർ സിറാജ് ചട്ടിപ്പറമ്പ്, മഷ്ഹൂദ് മണ്ണുംകുളം, സമദ് കാളാവ്, മുസ്തഫ ചട്ടിപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - KMCC Mangada handed over funds to CH Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.