കെ.എം.സി.സി മണ്ഡലം പ്രവർത്തക സംഗമം സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി പെരിന്തൽമണ്ണ, പൊന്നാനി, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങൾ സംയുക്ത പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ഫർവാനിയ കെ.എം.സി.സി ഓഫീസിൽ 'ഒത്തുകൂടാം, ഒരുമിച്ചിരിക്കാം" എന്ന ശീർഷകത്തിൽ നടന്ന സംഗമം സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, ഇക്ബാൽ മാവിലാടം, ഗഫൂർ വയനാട്, സലാം ചെട്ടിപ്പടി, മലപ്പുറം ജില്ല പ്രസിഡന്റ് അജ്മൽ വേങ്ങര, ജനറൽ സെക്രട്ടറി ഹംസ കരിങ്കപ്പാറ, സെക്രട്ടറി ഷമീർ വളാഞ്ചേരി എന്നിവർ ആശംസകൾ നേർന്നു. വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി ശറഫുദ്ദീൻ കുഴിപ്പുറം, പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി നജീബ് പൊന്നാനി, വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറി മുബഷിർ തങ്ങൾ, പെരിന്തൽമണ്ണ ജനറൽ സെക്രട്ടറി ശൗക്കത്ത് കോൽകാട്ടിൽ എന്നിവർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വേങ്ങര മണ്ഡലം ആക്ടിങ് പ്രസിഡന്റ് ജംഷാദ് സ്വാഗതവും പൊന്നാനി മണ്ഡലം പ്രസിഡന്റ് ഇമ്പിച്ചി അഹമ്മദ് നന്ദി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.