?????????????? ??????????? ????????? ??????? ??????????

കുവൈത്ത് കെ.എം.സി.സി നാട്ടിൽനിന്ന്​ മൂന്നാംഘട്ട മരുന്നെത്തിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കുവൈത്തിലെ മലയാളികളായ സ്ഥിരം രോഗികൾക്ക്​ മൂന്നാം ഘട്ടമായി നാട്ടിൽനിന്ന്​ മരുന്ന്​ എത്തിച്ചു. 
നാട്ടിൽനിന്ന്​ മരുന്നെത്തിച്ച് കഴിച്ചിരുന്നവർക്ക് പകരം മരുന്ന് കുവൈത്തിൽ ലഭിക്കാത്ത സാഹചര്യത്തിലാണ്​ മരുന്നുകൾ കാർഗോ വഴി എത്തിച്ചുനൽകുന്നത്. കഴിഞ്ഞദിവസം ഇരുനൂറോളം പേർക്കുള്ള മരുന്നുകൾ കുവൈത്തിലെത്തി. കസ്​റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കി സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം മെഡിക്കൽ വിങ്​ നേതൃത്വത്തിനു കൈമാറി.

കെ.എം.സി.സി മെഡിക്കൽ വിങ്ങി​​െൻറ നേതൃത്വത്തിൽ ഫാർമസിസ്​റ്റുകൾ ഉൾപ്പെടെ മരുന്ന്​ വേർതിരിച്ച് ഒാരോരുത്തരുടേയും താമസസ്ഥലത്ത് വൈറ്റ് ഗാർഡ് വളൻറിയർമാർ എത്തിച്ചുനൽകും. സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കലാണ് സംസ്ഥാന കമ്മിറ്റി ഒരുക്കിയ നാട്ടിലെ സംവിധാനം നിയന്ത്രിക്കുന്നത്. ഹിലാൽ ഇയാടത്ത് (ഐ.ടി), അഷ്​റഫ് കണ്ടി, താരിഖ്, ജുറൈജ് എന്നിവരും സിറാജിനോടൊപ്പം പ്രവർത്തിക്കുന്നു. കുവൈത്തിൽ വിവരങ്ങൾക്ക്​ മെഡിക്കൽ വിങ്​ ചെയർമാൻ ഷഹീദ് പട്ടില്ലത്ത് (51719196), ജനറൽ കൺവീനർ ഡോ. അബ്​ദുൽ ഹമീദ് പൂളക്കൽ (96652669) എന്നിവരുമായി ബന്ധപ്പെടാം.

Tags:    
News Summary - kmcc-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.