Posted On
date_range Updated On
date_range കെ.എം.സി.സി കൊയിലാണ്ടി ബാഡ്മിൻറൺ ടൂർണമെൻറ് ജനുവരി ഏഴിന്
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഇവോൾവിങ് കാബ്സുമായി സഹകരിച്ച് അഖിലേന്ത്യ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ജനുവരി ഏഴ് വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെയാണ് മത്സരം. ഇന്ത്യ, കുവൈത്ത് നയതന്ത്ര വാർഷികാഘോഷ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുന്ന ടൂർണമെൻറ് അഹമ്മദി ഐസ്മാഷ് ബാഡ്മിൻറൺ കോർട്ടിലാണ് നടക്കുക. പ്രഫഷനൽ, അഡ്വാൻസ്, ഇൻറർമീഡിയറ്റ്, ലോവർ, കെ.എം.സി.സി ഇേൻറണൽ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. രജിസ്ട്രേഷന് 65023055, 94072055 എന്നീ നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.