കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി കമ്പ്യൂട്ടർ കോഴ്സ് പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ മാസാന്ത കമ്പ്യൂട്ടർ കോഴ്സ് സംഘടിപ്പിക്കും. കമ്പ്യൂട്ടർ അടിസ്ഥാന പരിജ്ഞാനമില്ലാത്തതിനാൽ മികച്ച തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതും ജോലിയിലെ ഉയർച്ചകൾ ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ആദ്യഘട്ടത്തിൽ കെ.എം.സി.സി അംഗങ്ങൾക്കായിരിക്കും അവസരം.
പഠന കോഴ്സിന്റെ പോസ്റ്റർ നൂർ ഏഷ്യ കമ്പനി പർച്ചേസിങ് മാനേജർ അലാവുദ്ദീൻ പാട്ടില്ലത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി മുൻ സെക്രട്ടറി ഇ.കെ. മുസ്തഫ കോട്ടപ്പുറത്തിന് കൈമാറി പ്രകാശനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും ട്രഷറർ കുത്തുബുദ്ദീൻ നന്ദിയും പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, ജില്ല ഭാരവാഹികളായ ഫാറൂഖ് തെക്കെക്കാട്, സുഹൈൽ ബല്ല, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹക്കീം അൽ ഹസനി പെരുമ്പട്ട, ഹാരിസ് മുട്ടുന്തല, നവാസ് പള്ളിക്കാൽ എന്നിവർ സംബന്ധിച്ചു. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും +965 9910 2929, 6562 9775, 6562 6161, 9002 3502, 6031 5598.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.