ഹാരിസ് മുട്ടുംതല മുഹമ്മദ് അലി ബദരിയ, ഹസ്സൻ ബല്ല
കുവൈത്ത് സിറ്റി: കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ഹാരിസ് മുട്ടുംതല (പ്രസി.), മുഹമ്മദ് അലി ബദരിയ (ജന.സെക്ര.), ഹസ്സൻ ബല്ല (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുഹൈൽ ബല്ല അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അലി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.
ശംസുദ്ദീൻ ബദരിയ, സി.എച്ച്. മജീദ്, യുസഫ് കൊത്തിക്കാൽ, സൈനുദ്ദീൻ കല്ലൂരാവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും കരീം ചിത്താരി, അർഷദ് അരയി, അസ്ലം പരപ്പ, മഹ്റൂഫ് കൂളിയങ്കാൽ എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസർ എസ്.എം. ഹമീദ്, നിരീക്ഷകൻ കുത്തുബുദ്ദീൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുല്ല കടവത്ത്, ഹംസ ബല്ല, നാസർ പി.എ, ഹനീഫ് പാലായി, ഹാരിസ് മുട്ടുംതല, സൈനുദ്ദീൻ കല്ലൂരാവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.