കെ.എം.സി.സികുവൈത്ത് സിറ്റി: അഹമ്മദാബാദിൽ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു.
ദുരന്തത്തിനിരയായവരുടെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും വ്യോമ അപകടങ്ങൾ കുറക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും ശ്രദ്ധയുണ്ടാകണമെന്നും വ്യക്തമാക്കി. മികച്ച സുരക്ഷാ സംവിധാനമുള്ള എയർ ഇന്ത്യയുടെ ബോയിങ് വിമാനമാണ് അഹ്മദാബാദ് വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന ഉടൻ തകർന്നുവീണത്. സാങ്കേതിക തകരാറാണ് അപകട കാരണമാണെന്നാണ് റിപ്പോർട്ട്.
ഇത്തരം ആകാശ അപകടങ്ങൾ വലിയ ആശങ്കയാണ് വിമാന യാത്രക്കാരിലുണ്ടാക്കുന്നതെന്നും കെ.എം.സി.സി സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.