കെ.കെ.പി.എ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാമിന്റെ
സംഘാടകസമിതി രൂപവത്കരണയോഗം
Posted On
date_range Updated On
date_range കെ.കെ.പി.എ വാർഷികാഘോഷം: സംഘാടകസമിതി രൂപവത്കരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷന്റെ (കെ.കെ.പി.എ) വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ പ്രോഗ്രാമിന്റെ സംഘാടകസമിതി രൂപവത്കരിച്ചു. പ്രസിഡന്റ് സക്കീർ പുത്തൻപലത്തിന്റെ അധ്യക്ഷതയിൽ മെഹബുള്ള കല ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജനറൽ കോഓഡിനേറ്റർ നൈനാൻ ജോണിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിക്ക് രൂപംനൽകി.
നാട്ടിൽനിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി ഒക്ടോബർ 14ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ മെഗാ പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സ്വാഗതവും ട്രഷറർ സജീവ് ചാവക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.