ഫർവാനിയ: മതപരവും ആദർശപരവുമായ വൈവിധ്യങ്ങളും ബഹുസ്വരതയും അംഗീകരിക്കുക എന്നത് ഇസ്ലം മുന്നിൽ വെക്കുന്ന സുപ്രധാന തത്ത്വമാണെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ക്ലിനിക് ഹാളിൽ സംഘടിപ്പിച്ച ഇശ്കേ റസൂൽ സെമിനാർ അഭിപ്രായപ്പെട്ടു. സ്രഷ്ടാവിെൻറ ഏകത്വത്തിൽ വിശ്വസിക്കുന്ന മുസ്ലിം സൃഷ്ടികളുടെ വൈവിധ്യത്തിലും വിശ്വസിക്കുന്നു. പ്രവാചകൻ ലോകത്തെ പഠിപ്പിച്ചത് മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്നാണ്. ചീർപ്പിെൻറ പല്ലുകൾ കണക്കെ സമന്മാരാണെന്നുമുള്ള പ്രവാചകാധ്യാപനങ്ങളിൽനിന്ന് വംശീയ, ദേശീയ, ജാതീയ സാമുദായിക വേർതിരിവുകളാൽ കലഹിക്കുന്ന സമകാലിക ലോകത്തിന് ഏറെ പഠിക്കാനുണ്ടെന്ന് പ്രഭാഷകർ പറഞ്ഞു. കെ.കെ.എം.എ പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ സെമിനാർ ഉത്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻറ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രമുഖ വാഗ്മികളായ ശംസുദ്ധീൻ ഫൈസി, ഫൈസൽ മഞ്ചേരി, അബ്ദുല്ല വടകര, മുഹമ്മദ് അരിപ്ര, അബ്ദുൽ ഫത്താഹ് തയ്യിൽ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. അബ്ദുൽ കാലം മൗലവി, ഖാലിദ് മൗലവി, മജീദ് റവാബി, എ.വി. മുസ്തഫ, ഷമീമുല്ല, ഷാനവാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വൈസ് പ്രസിഡൻറ് ഒ.പി ശറഫുദ്ദീൻ ഖിറാഅത്ത് നടത്തി. വൈസ് പ്രസിഡൻറ് മുനീർ തുരുത്തി സ്വാഗതവും ആക്ടിങ് ജനറൽ സെക്രട്ടറി കെ.സി. റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.