കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ (കെ.കെ.എം.എ) കാൽനൂറ്റാണ്ടിന്റെ കർമവീഥിയുടെ അടയാളപ്പെടുത്തലായി ‘മുലാഖാത്ത് -2025’. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷത്തിൽ വ്യത്യസ്തമായ കലാപരിപാടികൾ അരങ്ങിലെത്തി. ഷമീർ ചാവാക്കാടിന്റെ ഭക്തി സാന്ദ്രമായ പ്രാർഥന ഗാനങ്ങളോടെയാണ് മുലാഖാത്തു 2025നു തുടക്കം കുറിച്ചത്. പിന്നീട് ഗായകൻ ലിറാർ അമിനി പാട്ടുകളുമായെത്തി. ആദിൽ അത്തുവിന്റെ ഗാനങ്ങളും കാണികൾക്ക് ഇമ്പമായി.
കെ.കെ.എം.എ ‘മുലാഖാത്ത് -2025’ സദസ്സ്
കോൽക്കളി ടീം സംഘവും, കുട്ടികളുടെ ഒപ്പനയും, അറബിക് ഡാൻസും ജന ശ്രദ്ധനേടി. ഇന്ത്യൻ എംബസി ചാർജ് ഡി അഫയർസ് സഞ്ജയ് കുമാർ മുലുക ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ ചെയർമാൻ എ.പി.അബ്ദുൽ സലാം അധ്യക്ഷതവഹിച്ചു. കേന്ദ്ര പ്രസിഡന്റ് കെ.ബഷീർ സംഘടന പ്രവർത്തനം വിശദീകരിച്ചു. പ്രോഗ്രാം ജനറൽ കൺവീനവർ നിസ്സാം നാലകത്ത് സ്വാഗതവും കേന്ദ്ര വർക്കിങ് പ്രസിഡന്റ് കെ.സി. റഫീഖ് നന്ദിയും പറഞ്ഞു. കേന്ദ്ര ട്രഷറർ മുനീർ കുനിയ, ജോ.കൺവീനർ സുൽഫിക്കർ, കെ.സി.അബ്ദുൽ കരീം, ഷംസീർ നാസർ, അഹ്മദ് കല്ലായി, ഷാഫി ഷാജഹാൻ, നയീം ഖാദിരി, ഫൈസൽ തിരൂർ, സജ്ബീർ കാപ്പാട്, എം.പി.നിജാസ്, റിഹാബ്, കെ.എച്ച്. മുഹമ്മദ്, നസീർ സിറ്റി, എം.കെ.സാബിർ, ഇസ്മയിൽ കൂരാച്ചുണ്ട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.