അബ്ദുൽ ഫത്താഹിന് കെ.കെ.എം.എ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range അബ്ദുൽ ഫത്താഹിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: രണ്ടര പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന ബ്രാഞ്ച് എക്സിക്യൂട്ടിവ് മെംബർ സി.വി. അബ്ദുൽ ഫത്താഹിന് കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് യാത്രയയപ്പ് നൽകി. കെ.ഡി.ഡി ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് സജ്ബീർ അലി അധ്യക്ഷത വഹിച്ചു.
ഒ.എം. ഷാഫി ഉപഹാരം കൈമാറി. സാജിദ് ടി.കെ.പി, അബൂബക്കർ, വി. റഷീദ്, മഹ്മൂദ് പെരുമ്പ, സകരിയ, മജീദ്, ഇസ്മായിൽ ഖാൻ, ഉജൂബ് എന്നിവർ ആശംസകൾ നേർന്നു. ജന.സെക്രട്ടറി നിസാമുദ്ദീൻ സ്വാഗതവും അഡ്മിൻ സെക്രട്ടറി ശമ്മാസ് മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.