Posted On
date_range Updated On
date_range കെ.കെ.ഐ.സി മദ്റസ അവാർഡ് ദാനവും കുടുംബസംഗമവും
കുവൈത്ത് സിറ്റി: കെ.കെ.ഐ.സി അബ്ബാസിയ മദ്റസ വാർഷിക പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് ദാനവും കുടുംബ സംഗവും വ്യാഴാഴ്ച ജലീബ് അബ്ദുറഹ്മാൻ ബിൻഔഫ് മസ്ജിദില്‍ നടക്കും. വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രധാന അധ്യാപകൻ എം. ഷമീർ മദനി കൊച്ചി അധ്യക്ഷത വഹിക്കും. ശമീർ മദീനി ശ്രീമൂലനഗരം ഉദ്ഘാടനം ചെയ്യും. റമദാൻ ടാസ്ക് പ്രവർത്തന പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കുട്ടികള്‍ക്കുള്ള ട്രോഫിയും വിതരണം ചെയ്യും. കെ.കെ.ഐ.സി കേന്ദ്ര ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കള്‍ എന്നിവർ സംബന്ധിക്കുമെന്ന് പി.ടി.എ ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.